കെ.എൻ. ബാലഗോപാൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

ചാത്തന്നൂർ: സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെെട്ടങ്കിലും അേദ്ദഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തേമുക്കാലോടെ ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷന് കിഴക്ക് എസ്.ബി.ഐക്ക് അടുത്തായിരുന്നു അപകടം. ജങ്ഷന് കിഴക്കുവശം ഡിവൈഡർ അവസാനിക്കുന്ന ഭാഗത്ത് ഒരു കാർ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞതിനെ തുടർന്ന് അതിന് പിന്നിൽ വന്ന കാർ ബ്രേക്കിട്ടു. ഈ കാറിൽ തട്ടാതിരിക്കുന്നതിന് ബാലഗോപാലി​െൻറ കാർ നിർത്തിയേപ്പാൾ തൊട്ടുപുറകെ മണ്ണ് കയറ്റിവന്ന ടിപ്പർ ഇടിക്കുകയായിരുന്നു. കാറി​െൻറ ഒരുവശം ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ബാലഗോപാലി​െൻറ കാലിന് ചെറുതായി ക്ഷതമേറ്റു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന് കാരണമായ കാർ നിർത്താതെ പോയി. ഈ കാർ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് ശേഷം മറ്റൊരു കാറിൽ ജില്ലാ സെക്രട്ടറി യാത്ര തുടർന്നു. അപകടത്തിൽപെട്ട ടിപ്പർ ലോറി ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.