അനന്തവിസ്​മയം പ്രദർശന വിപണനോത്സവത്തിന് ഇന്ന്​ തുടക്കം

തിരുവനന്തപുരം: നൂറിലധികം സർക്കാർ വകുപ്പുകൾ അണിനിരക്കുന്ന മെഗാ പ്രദർശന വിപണനമേള 'അനന്തവിസ്മയം' വ്യാഴാഴ്ച കനകക്കുന്നിൽ ആരംഭിക്കും. എൽ.ഡി.എഫ് സർക്കാറി​െൻറ രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മേളയൊരുക്കുന്നത്. 153 സ്റ്റാളുകളാണുള്ളത്. സ്റ്റുഡൻറ് മാർക്കറ്റുമുണ്ട്. കഫേ കുടുംബശ്രീ എല്ലാ ജില്ലകളിലെയും രുചിവൈവിധ്യം പകരും. ജയിൽ വകുപ്പി​െൻറയും വനവിഭവങ്ങളുടെയും ഫുഡ് സ്റ്റാളുകളുണ്ട്്. കനകക്കുന്ന് കൊട്ടാരത്തിൽ പൊലീസി​െൻറ ചരിത്രവും സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും നടക്കും. വിവിധ സുരക്ഷാ സ്ക്വാഡുകളുടെ അഭ്യാസപ്രകടനങ്ങളും നടക്കും. രാവിലെ 11 മുതൽ വൈകീട്ട് 10 വരെയാണ് പ്രവർത്തന സമയം. വൈകീട്ട് അഞ്ചിന് സൂര്യകാന്തിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. 30 വരെ ദിവസവും ഉച്ചകഴിഞ്ഞ് വിവിധ വിഷയങ്ങളിൽ സെമിനാറുകളും വൈകീട്ട് കലാപരിപാടികളും നടക്കും. ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പും കൗൺസലിങ് സേവനങ്ങളും സൗജന്യ മരുന്നും ലഭിക്കും. പട്ടികവർഗവകുപ്പ് വംശീയവൈദ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.