റബർ ഷീറ്റ് മോഷ്​ടാവ് അറസ്​റ്റിൽ

അഞ്ചൽ: മോഷ്ടിച്ച റബർഷീറ്റ് വിൽക്കാൻ ശ്രമിക്കവെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പെരുമണ്ണൂർ കടലപ്പ കോളനിയിൽ ചരുവിള വീട്ടിൽ രവീന്ദ്രൻ (പാറങ്കോടൻ -45) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ 11ഒാടെയാണ് രവീന്ദ്രനെ പെരുമണ്ണൂരിൽനിന്ന് നാട്ടുകാർ പിടികൂടിയത്. സമീപത്തെ റബർ പുരയിടത്തിലെ ഷീറ്റ് പുരയിൽ സൂക്ഷിച്ച 35 കിലോയോളം റബർ ഷീറ്റാണ് ഇയാൾ മോഷ്ടിച്ചത്. വാളകത്തെ റബർ കടയിൽ വിൽക്കാൻ ചാക്കിലാക്കി തലച്ചുമടായി കൊണ്ടുപോകവെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടിച്ചെടുത്ത റബർഷീറ്റാണെന്ന് തെളിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്തു. മുമ്പ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ ശിക്ഷ ലഭിച്ചയാളാണെന്നും അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽപെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കിയ രവീന്ദ്രനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.