ജാഗ്രതോത്സവം

കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തി​െൻറയും പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ ജാഗ്രതോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനി സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അജിമോഹന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ.സണ്ണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ്കുമാര്‍, അജിത്ത് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കി. കൊതുക് ജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍ എന്നിവ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ. തുടര്‍ന്ന് ആരോഗ്യവകുപ്പ് നിർമിച്ച ഡെങ്കിപ്പനി ബോധവത്കരണവുമായി ബന്ധപ്പെട്ട 'ഇനിയെങ്കിലും' എന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.