ഐ.ടി.ഐ കെട്ടിടം ഉദ്​ഘാടനം ഇന്ന്​

കൊല്ലം: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇളമാട് ഐ.ടി.ഐ കെട്ടിടം വ്യാഴാഴ്ച മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ഇളമാട് ഇടത്തറപ്പണയിൽ നടക്കുന്ന പരിപാടിയിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഗുണഭോക്തൃസംഗമം കടയ്ക്കൽ: ചിതറ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ സംഗമം 25ന് രാവിലെ 11ന് കിഴക്കുംഭാഗം പഞ്ചായത്ത് ടൗൺ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രതിഭാസംഗമം കടയ്ക്കൽ: ഡി.വൈ.എഫ്.ഐ മതിര മേഖലാ കമ്മിറ്റിയുടെ പ്രതിഭാ സംഗമവും ചങ്ങാതി സന്നദ്ധ സംഘടനയുടെ രണ്ടാംവാർഷികവും വ്യാഴാഴ്ച വൈകീട്ട് നാലിന് മതിരയിൽ നടക്കും. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജയദേവൻ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്യും. മതിര എൽ.പി സ്കൂളിലെ പ്രഭാത ഭക്ഷണ വിതരണത്തി​െൻറ വാർഷികാഘോഷം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.