പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്​റ്റിൽ

വിഴിഞ്ഞം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പയറ്റുവിള കുഴിയൻവിള പുത്തൻവീട്ടിൽ പ്രശാന്തിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈബർ സെല്ലി​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകീട്ടോടെ പെൺകുട്ടിയെ പ്രതിയോടൊപ്പം കണ്ടെത്തുകയായിരുന്നു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എൻ. ഷിബുവി​െൻറ നേതൃത്വത്തിൽ എസ്.ഐ അശോക്കുമാർ, എ.എസ്.ഐ സുനിൽ, സി.പി.ഒ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.