അച്ചൻകോവിലിൽ പട്ടികവർഗക്കാർക്ക്​ വീട് നിർമാണം തുടങ്ങി

പുനലൂർ: പട്ടികവർഗവിഭാഗക്കാർക്ക് വീട് നിർമിച്ചുനൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയായ സാഫല്യത്തിന് അച്ചൻകോവിലിൽ തുടക്കമായി. ഭൂമിയുള്ള 10 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചുനൽകുന്നത്. വീടി​െൻറ തറക്കല്ലിടൽ മന്ത്രി കെ. രാജു നിർവഹിച്ചു. തകർന്ന അലിമുക്ക്-അച്ചൻകോവിൽ കാനനപാത നവീകരിക്കാൻ നബാർഡിൽനിന്ന് 15.5 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് അച്ചൻകോവിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്റ്റേഷ​െൻറ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. ബിനു, കെ. ശോഭന, സരോജിനി ബാബു, സെക്രട്ടറി കെ. പ്രസാദ്, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്ബാബു, വാർഡ് അംഗം ഗീതാസുകുനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.