പുറ​േമ്പാക്കുഭൂമിയിൽ കശുമാവ്​ കൃഷി വിപുലപ്പെ​ടുത്തണം ^കോടിയേരി

പുറേമ്പാക്കുഭൂമിയിൽ കശുമാവ് കൃഷി വിപുലപ്പെടുത്തണം -കോടിയേരി കൊട്ടിയം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി നേരിടാൻ സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ കശുമാവ് കൃഷി വിപുലപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശുവണ്ടി വികസന കോർപറേഷ​െൻറ കൊട്ടിയം കാഷ്യൂ ഫാക്ടറി വളപ്പിലെ കശുമാവ് നഴ്സറിയിൽ ഉൽപാദിപ്പിച്ച തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ കശുമാവിൻ തൈ ഏറ്റുവാങ്ങി. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, പി.ആർ. വസന്തൻ, എസ്. ഫത്തഹുദീൻ, കോതേത്ത് ഭാസുരൻ, ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.