'മുഖ്യമന്ത്രി മുസ്​ലിം നേതാക്കളുമായി നടത്തിയ ചർച്ചയിൽ അടിസ്ഥാന വിഷയങ്ങൾ അവഗണിച്ചു'

കൊല്ലം: മുഖ്യമന്ത്രിയും മുസ്ലിം നേതാക്കളുമായി നടത്തിയ ചർച്ചയിൽ അടിസ്ഥാന വിഷയങ്ങൾ അവഗണിച്ചെന്ന് ജമാഅത്ത് ഫെഡറേഷൻ. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കി പാലോളി കമ്മിറ്റി രൂപവത്കരിച്ചെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പ്രസ്തുത കമ്മിറ്റിയും ഉന്നത വിദ്യാഭ്യാസ കൗൺസിലും ശിപാർശ ചെയ്തതും എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയതുമായ അറബിക് സർവകലാശാല രൂപവത്കരണം വൈകുന്നതി​െൻറ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. ചർച്ചയിൽ പങ്കെടുത്തവർ ഈ വിഷയം ഉന്നയിച്ചതായി അറിയില്ലെന്നും ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കെ.എ.എസ് നിയമനത്തിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ വകുപ്പ് സെക്രട്ടറിയും ചൂണ്ടിക്കാണിച്ചിട്ടും നിയമോപദേശം ലഭിെച്ചന്ന ന്യായം പറഞ്ഞ് സംവരണം നിഷേധിക്കുന്നത് മുസ്ലിംകളെ ഉന്നത സ്ഥാനങ്ങളിൽനിന്ന് ഒഴിച്ചുനിർത്താനുളള തന്ത്രമാണ്. ക്ലറിക്കൽ േഗ്രഡിലെ നേരിട്ടുള്ള നിയമനത്തിനുമാത്രം സംവരണം മതി എന്ന വാദം ഭരണഘടനാവിരുദ്ധമാണ്. കെ.എ.എസിലെ ഉന്നത തസ്തികയിലേക്കുള്ള നിയമനവും നേരിട്ടുള്ള നിയമനം തന്നെയാണ്. കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനെ ക്ഷണിച്ചിരുന്നില്ല. അറബിക് സർവകലാശാല രൂപവത്കരണ വിഷയത്തിൽ ഇനിയും കാലവിളംബം വരുത്തരുതെന്നും കെ.എ.എസ് നിയമനത്തിലെ എല്ലാ ഗ്രൂപ്പിലും സാമുദായിക സംവരണം ഏർപ്പെടുത്തണമെന്നും അവർ ആശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.