പത്തനാപുരം: 17കാരിയായ പട്ടികജാതി വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍. പത്തനാപുരം സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പുനലൂര്‍ വാളക്കോട് ഉണ്ണിവിള ഹൗസില്‍ അജിന്‍ സജികുമാറാണ് (20) പിടിയിലായത്. ഹയർ സെക്കൻഡറി വിദ്യാർഥിനിയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങളായി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അജിെൻറ വീട്ടില്‍ അന്വേഷിച്ചെത്തിയ പെണ്‍കുട്ടിയെ ഇയാളുടെ പിതാവും സഹോദരനും ചേര്‍ന്ന് ബലമായി ഇറക്കിവിട്ടു. തുടര്‍ന്ന് നെല്ലിപ്പള്ളിയിലെത്തിയ പെണ്‍കുട്ടി വീണ്ടും ഇയാളെ വിളിച്ചു. സഹോദരനൊപ്പമെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങി നശിപ്പിച്ചതായും പൊലീസ് പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം രക്ഷാകർത്താക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. പുനലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.