ഭൂമി തിരിച്ചുപിടിക്കൽ: സർക്കാർ നിലപാട് കാത്ത് രാജമാണിക്യത്തി​െൻറ ഓഫിസ്

ഹൈകോടതിവിധി വന്നതോടെ കലക്ടർമാറുടെ കണക്കെടുപ്പ് നിലച്ചു തിരുവനന്തപുരം: സർക്കാർ നിലപാട് കാത്ത് ഗവ. ലാൻഡ് റിസംപ്ഷൻ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തി​െൻറ ഓഫിസ്. 1947ന് മുമ്പ് രാജാക്കന്മാർ പാട്ടത്തിന് നൽകിയതും 1947നുശേഷം വിദേശകമ്പനികൾ കൈവശംവെച്ചിരിക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കാനാണ് സ്പെഷൽ ഓഫിസ് പ്രവർത്തനം തുടങ്ങിയത്. ഹാരിസൺസ് കേസിൽ ഹൈകോടതി ഡിവിഷൻ െബഞ്ചി​െൻറ അന്തിമവിധി വന്നതോടെ ഓഫിസ്പ്രവർത്തനങ്ങൾക്ക് തരിച്ചടിയായി. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നയപരമായ തീരുമാനമനുസരിച്ചാകും ഓഫിസി​െൻറ മുന്നോട്ടുള്ള പോക്ക്. തിരിച്ചുപിടിക്കാനുള്ള ഭൂമിയുടെ കണക്കെടുക്കാൻ വിവിധ ജില്ലാ കലക്ടർമാർക്ക് കത്ത് നൽകിയിരുന്നു. അതനുസരിച്ച് പ്രാഥമികവിവരങ്ങൾ പ്രകാരം 3.50 ലക്ഷം ഏക്കർ ഭൂമി കണ്ടെത്തി. പല ജില്ലകളിൽനിന്നും വ്യക്തമായ കണക്ക് ലഭിച്ചിട്ടില്ല. ലഭിച്ച കണക്കനുസരിച്ചാണ് ഇപ്പോഴത്തെ ഉടമസ്ഥർക്ക് റവന്യൂരേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയത്. ഹൈകോടതിവിധി വന്നതോടെ കലക്ടർമാർ കത്തുകൾക്ക് മറുപടി അയക്കുന്നത് കുറച്ചു. ഭൂമി കൈവശം വെച്ചിരിക്കുന്നവർ രേഖകൾ ഹാജരാക്കുന്നുമില്ല. ഇനി സർക്കാറി​െൻറ തീരുമാനമാണ് നിർണായകം. കണക്കെടുത്തതിൽ ഹാരിസൺസിനെ കൂടാതെ 62 കമ്പനികൾ 1.43 ലക്ഷം ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തി. അവർക്ക് രേഖകൾ ഹാജരാക്കുന്നതിന് നോട്ടീസ് നൽകിയിരുന്നു. ഒമ്പത് കമ്പനികൾക്ക് ഫോറം ബി നോട്ടീസും നൽകി. ഹിയറിങ്ങിന് നോട്ടീസ് അയച്ച ഉടമകളാരും ഭൂമിയുടെ രേഖകൾ ഹാജരാക്കാനിടയില്ല. 62 കമ്പനികൾക്ക് നോട്ടീസ് അയച്ചതിൽ കണ്ണൻദേവൻ ഹിൽസ് പ്രൊഡ്യൂസിങ് കമ്പനിയും ടാറ്റ ടീയും ഉൾപ്പെടും. ചിന്നക്കനാൽ, കെ.ടിഎച്ച്, പള്ളിവാസൽ, മാങ്കുളം വില്ലേജുകളിലായി കണ്ണൻദേവ​െൻറയും ടാറ്റയുടെയും 96,591 ഏക്കർ ഭൂമിയാണ് കണ്ടെത്തിയത്. തലയാർ ടീ കമ്പനിക്ക് 2504.30 ഏക്കർ, അംലി അമേരിക്കൻ ഡയറക്ട് ടീ ട്രേഡിങ് കമ്പനിക്ക് 1912.14 ഏക്കർ, ആംഗ്ലോ അമേരിക്കൻ ടീ പ്രൊഡ്യൂസ് കമ്പനിക്ക് 26.38 ഏക്കർ എന്നിങ്ങനെ ഭൂമിയുണ്ട്. -ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.