പഴവിപണയിൽ വില ഉയർന്നു

കൊല്ലം: റമദാൻ ആരംഭിച്ചതോടെ പഴവർഗ വിപണയിൽ വില ഉയർന്നു. ഇതോടെ വിൽപനയിലും ഇടിവ് വന്നിട്ടുണ്ട്. സാധാരണ റമദാൻ മാസത്തിൽ വൻ തോതിൽ പഴവർഗ വിൽപന നടക്കുമെങ്കിലും ഇക്കുറി കച്ചവടം മോശമാണെന്ന് വ്യാപാരികൾ പറയുന്നു. കേന്ദ്ര സർക്കാറി​െൻറ നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം തങ്ങളുടെ വ്യവസായത്തെ പിന്നോട്ടടിച്ചതായും ഇവർ പറയുന്നു. വിദേശതത്തുനിന്നുള്ള ആപിളാണ് ഇപ്പോൾ കൂടുതലായും വിൽപനക്കുള്ളത്. യു.എസ്.എ, ഹോളണ്ട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ആപിൾ എത്തുന്നത്. 100 രൂപ മുതൽ 150 രൂപ വരെയാണ് ഒരു കിലോ ആപിളി​െൻറ വില. മൂസംബിക്ക് കിലോക്ക് 90 രൂപയാണ് വില. മാങ്ങയും ധാരാളമായി എത്തിയിട്ടുണ്ട്. 50 രൂപ മുതൽ മുകളിലേക്കാണ് വില. മാതളം കിലോക്ക് -130, ഷെമാം -50, കിരൻ മത്തൻ- 20 എന്നിങ്ങനെയാണ് വില. മുന്തിരിക്ക് 70 മുതൽ 150 രൂപ വരെയാണ് വില. ഓറഞ്ച് സീസൺ അല്ലാത്തതിനാൽ കിട്ടാനില്ലെന്നും വ്യാപാരികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.