പത്തനാപുരം: . വൈകീട്ട് മൂന്നോടെ കല്ലുംകടവ് ജങ്ഷനിലായിരുന്നു സംഭവം. പുനലൂരില്‍നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന ബസിന് മുന്നിലായിരുന്നു ഓട്ടോ ഡ്രൈവര്‍ കുത്തിയിരുന്നത്. തുടര്‍ന്ന് 15 മിനിറ്റോളം പ്രധാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഓട്ടോയില്‍ ബസിെൻറ പിന്‍ഭാഗം തട്ടിയതാണത്രേ കാരണം. ഇയാള്‍ മദ്യപിച്ചിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ ബസ് ഡ്രൈവറെ അസഭ്യം വിളിച്ച ശേഷം സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. അപകട ഭീഷണിയായി വൈദ്യുതി ലൈൻ പത്തനാപുരം: മാക്കുളം പാലത്തിെൻറ നിർമാണം പൂര്‍ത്തിയായതോടെ സമീപത്തെ വൈദ്യുതി ലൈൻ അപകട ഭീഷണിയായി മാറി. പാലത്തിെൻറ അപ്രോച്ച് റോഡുകള്‍ മണ്ണിട്ട് ഉയര്‍ത്തിയതോടെ പാലവും വൈദ്യുതി കമ്പികളും തമ്മിെല വ്യത്യാസം മൂന്ന് മീറ്ററില്‍ താഴെയായി. ഇത് ഇരുചക്രവാഹനയാത്രികര്‍ക്ക് പോലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രാത്രി കടന്നുപോകുന്ന വാഹനങ്ങള്‍ കമ്പിയില്‍ തട്ടി അപകടം ഉണ്ടാകാനും സാധ്യത ഏറെയാണ്. അടിയന്തരമായി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.