'കൈത്തറി: കുറഞ്ഞ കൂലി അടിയന്തരമായി പുതുക്കിനിശ്ചയിക്കണം'

തിരുവനന്തപുരം: കേരളത്തിലെ കൈത്തറി വ്യവസായത്തിലെ കുറഞ്ഞ കൂലി അടിയന്തരമായി പുതുക്കിനിശ്ചയിക്കണമെന്ന് കേരള സ്റ്റേറ്റ് കൈത്തറി തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. സ്പിന്നിങ് മില്ലിൽ കൈത്തറിമേഖലക്ക് ആവശ്യമായ നൂല് ഉൽപാദിപ്പിക്കാൻ നടപടി സ്വീകരിക്കണം. മുഴുവൻ കൈത്തറി തൊഴിലാളികൾക്കും പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ യൂനിയൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. എൻ. അനിരുദ്ധ​െൻറ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. യൂനിയൻ ജനറൽ സെക്രട്ടറി താവം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു, യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് പള്ളിച്ചൽ വിജയൻ, എ. അമ്പൂഞ്ഞ്, യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ടി. നാരായണൻ, എ.കെ. സുരേഷ്, പ്രീത, ലത, സംസ്ഥാന സെക്രട്ടറിമാരായ എൻ. രവീന്ദ്രൻ, എസ്. സന്തോഷ്കുമാർ, പി.വി. പുരുഷോത്തമൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.