അധ്യാപക ഒഴിവ്

കിളിമാനൂര്‍: തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം, അറബിക് വിഷയങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തില്‍ ജോഗ്രഫിയിലും അധ്യാപകരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ് െറസിഡൻസ് അസോസിയേഷന്‍ രൂപത്കരിച്ചു കിളിമാനൂര്‍: ചെറുനാരകംകോട് െറസിഡൻസ് അസോസിയേഷന്‍ ഉദ്ഘാടനം ഡി.എസ് അജിതകുമാരി നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് വരയറ വിജയൻ അധ്യക്ഷതവഹിച്ചു. വിവിധ അവാര്‍ഡുകളുടെ വിതരണം കിളിമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണ്‍ നിര്‍വഹിച്ചു. മടവൂര്‍ കൃഷ്ണന്‍കുട്ടി, ദീപക്ചന്ദ്രൻ മങ്കാട്, മധു കൊപ്പം, അനില്‍കുമാര്‍, ജാഫര്‍, എസ്. പ്രസന്ന, ഇന്ദിര എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. സുധാകരന്‍നായര്‍ സ്വാഗതവും ഷീമാസണ്ണി നന്ദിയും പറഞ്ഞു. അവധിക്കാല ഏകദിന ചലച്ചിത്രോത്സവം കിളിമാനൂര്‍: കാള്‍മാര്‍ക്‌സി​െൻറ 200ാമത് ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിളിമാനൂര്‍ രാജാരവിവർമ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാപ്പാല ഗവ. എല്‍.പി.എസ് ഹാളില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന അവധിക്കാല ചലച്ചിത്രോത്സവം ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ പ്രജേഷ്‌സെന്‍ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.