ഷോപ്പിങ് കോംപ്ലക്സും മണിമേടയും അവഗണനയിൽ

അഞ്ചാലുംമൂട്: തൃക്കടവൂരി​െൻറ ഹൃദയഭാഗമായ അഞ്ചാലുംമൂട് ജങ്ഷനിലെ ഷോപ്പിങ് കോംപ്ലക്സ് അപകട ഭീഷണിയില്‍. 45 വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടമാണ്. കോണ്‍ക്രീറ്റ് പാളികള്‍ ദിവസവും അടര്‍ന്നു വീഴുകയും മിക്കയിടത്തും ദ്രവിച്ച കമ്പികള്‍ പുറത്ത് വരുകയും ചെയ്തനിലയിലാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം ഏതു നിമിഷവും നിലം പൊത്താം. ഇരുനിലകളിലായി വിവിധ വ്യാപാര സ്ഥാപനങ്ങളും കോണ്‍ഫറന്‍സ് ഹാളുമാണ് കെട്ടിടത്തില്‍ ഉള്ളത്. ഓരോ ബജറ്റിലും തുക വകയിരുത്തുന്നുണ്ടെങ്കിലും തുടര്‍നടപടികളൊന്നും നടന്നിട്ടില്ല. ജീവന്‍ പണയംെവച്ചാണ് ഇവിടെ കഴിയുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഭാരം കയറ്റിയ വാഹനങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ കെട്ടിടം കുലുങ്ങുന്നുണ്ടോയെന്ന ഭീതിയും ഇവരെ അലട്ടുന്നു. കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനു മുമ്പ് 2011ല്‍ പെയിൻറിങ് നടത്തിയിരുന്നു. നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കേരള പ്രതികരണവേദി സംസ്ഥന വൈസ് പ്രസിഡൻറ് ഡോ.കെ.വി. ഷാജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.