പൂങ്കോട് ഗെയിംസിന് പരിസമാപ്തിയായി

ബാലരാമപുരം: നേമം ബ്ലോക്കിലെ ആദ്യത്തെ ഗ്രാമീണ കായിക മാമാങ്കമായ . ഗ്രാമീണമേഖലയിലെ കായികപ്രതിഭകളെ കണ്ടെത്താനും മികച്ച അവസരങ്ങളിലൂടെ അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച 21 ദിവസത്തെ മേളയില്‍ വിവിധ വേദികളിലായി ആറ് മത്സരങ്ങള്‍ അരങ്ങേറി. ഭഗവതിനട ഗവ. യു.പി സ്കൂളില്‍ നടന്ന സമ്മാനദാന ചടങ്ങ് അഡ്വ. എം. വിന്‍സ​െൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവും പൂങ്കോട് ഗെയിംസ് ചെയര്‍മാനുമായ എസ്. വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി, നേമം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ മായാ രാജേന്ദ്രന്‍, ജെ. ഗിരിജ, പള്ളിച്ചല്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അംബികാദേവി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. സതീശന്‍, പള്ളിച്ചല്‍ പഞ്ചായത്ത് അംഗം ചിത്ര, സംഘാടകസമിതി അംഗം പൂങ്കോട് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച മാധ്യമപ്രവര്‍ത്തകരെയും വിവിധ പരീക്ഷാ ജേതാക്കളെയും യോഗത്തില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.