പാറക്ഷാമം: അദാനി ഗ്രൂപ്പി​െൻറ മുൻകൂർ ജാമ്യമെന്ന്​ ആദ്യ ഷിപ്പിങ്​​ ഏജൻറ്​

തിരുവനന്തപുരം: പാറക്ഷാമം മൂലം പദ്ധതി തടസ്സപ്പെടുമെന്ന അദാനി ഗ്രൂപ്പി​െൻറ ആശങ്ക മുൻകൂർ ജാമ്യം എടുക്കൽ മാത്രമാണെന്ന് വിഴിഞ്ഞം തുറമുഖത്തിലെ പ്രഥമ ഷിപ്പിങ് ഏജൻറ് എൽ.എ. സേവ്യർ ഡിക്രൂസ് പ്രസ്താവിച്ചു. മത്സരങ്ങൾ ഒഴിവാക്കിയും ഒറ്റ ടെൻഡർ ആക്കിയുമാണ് അദാനി ഗ്രൂപ് കരാർ നേടിയത്. ഇതിനുശേഷം നേരിട്ടും ഉപകരാറിലൂടെയും ഭീമമായ ലാഭവിഹിതം നേടിക്കഴിഞ്ഞ ഗ്രൂപ് യഥാസമയം പണികൾ പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുകയാണ്. ആ കുറ്റത്തിൽ നിന്ന് തടിതപ്പാനുള്ള അടവുനയം മാത്രമാണ് അദാനി ഗ്രൂപ് ഉന്നയിക്കുന്ന പാറക്ഷാമം. ദേശീയപാത നിർമാണത്തിനുള്ള സാമഗ്രികൾ തമിഴ്നാട്ടിൽ നിന്ന് വിതരണം ചെയ്യാൻ അനുമതി നേടിയ സാഹചര്യത്തിൽ അന്തർദേശീയ സംരംഭമായ വിഴിഞ്ഞം തുറമുഖപദ്ധതിക്കും കൂടി സമാനമായ അനുമതി കേന്ദ്രത്തിൽ നിന്ന് അനായാസം നേടിയെടുക്കാനുള്ള ശേഷിയും പ്രാപ്തിയുമുള്ള അദാനി ഗ്രൂപ് മുടന്തൻ ന്യായം പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണെന്നും സേവ്യർ ഡിക്രൂസ്കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.