പൊലീസുകാർ കുറവ്​; റൂറൽ പരിധിയിലെ സ്​റ്റേഷനുകളുടെ പ്രവർത്തനം താളംതെറ്റുന്നു

പത്തനാപുരം: പൊലീസുകാരുെട കുറവ് കൊല്ലം റൂറൽ പരിധിയിലെ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. മിക്കയിടങ്ങളിലും ജനമൈത്രി, സ്റ്റുഡൻറ് പൊലീസ് പദ്ധതികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുണ്ട്. പൊലീസുകാരുടെ കുറവുകാരണം പല കേസുകളിലും അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. റൂറല്‍ പരിധിയില്‍ ആകെ 17 പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ കുണ്ടറ, ഈസ്റ്റ് കല്ലട, ശാസ്താംകോട്ട, ശൂരനാട്, പുത്തൂര്‍, കൊട്ടാരക്കര, എഴുകോണ്‍, പൂയപ്പള്ളി തുടങ്ങിയ സ്റ്റേഷനുകള്‍ കൊട്ടാരക്കര സബ്ഡിവിഷന് കീഴിലും പുനലൂര്‍, പത്തനാപുരം, കുന്നിക്കോട്, അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ, തെന്മല, കടയ്ക്കല്‍, ചടയമംഗലം തുടങ്ങിയ സ്റ്റേഷനുകള്‍ പുനലൂര്‍ സബ്ഡിവിഷന് കീഴിലുമാണ്. കൊട്ടാരക്കരയില്‍ ട്രാഫിക് പൊലീസ് സ്റ്റേഷനുമുണ്ട്. റൂറൽ പരിധിയിലെ ടൗണുകളിൽ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഗതാഗതക്കുരുക്ക്. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ പോലും പൊലീസുകാരെ ഗതാഗതനിയന്ത്രണമടക്കമുള്ള ഡ്യൂട്ടികളിൽ നിയോഗിക്കാൻ കഴിയുന്നില്ല. ജി.ഡി ചാര്‍ജിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയുമുണ്ട്. പുനലൂർ, പത്തനാപുരം മേഖലകളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.