മതപ്രഭാഷണ പരമ്പര തുടങ്ങി

ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് ഇർഷാദുൽ ഹുജ്ജാജ് ആൻഡ്് ഇർഷാദിയായ യതീംഖാനയുടെ ആഭിമുഖ്യത്തിൽ റമദാൻ പ്രഭാഷണ പരമ്പര ആരംഭച്ചു. ഇർഷാദിയാ ഇമാം എം. ഷാജഹാൻ അമാനി ഉദ്ഘാടനം ചെയ്തു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൻസൂർ ഹുദവി പാതിരാമണ്ണിൽ മുഖ്യപ്രഭാഷണം നടത്തി. സലിം അധ്യക്ഷതവഹിച്ചു. എം.എ. ബഷീർ, താജുദ്ദീൻ, ഇക്ബാൽ, ഷറഫുദ്ദീൻ, അബ്ദുൽ ഖാദർ, ഹബീബ്, ഷാജഹാൻ, അബൂബക്കർ മുസ്ലിയാർ എന്നിവർ സംസാരിച്ചു. 27ന് അബ്ദുൽ സത്താർ മൗലവിയും ജൂൺ മൂന്നിന് കാരാളി ഇ.കെ. സുലൈമാൻ ദാരിമിയും ജൂൺ 10ന് ഹദിയത്തുല്ല തങ്ങൾ ഐദറൂസിയും പ്രഭാഷണം നടത്തും. കല്ലുവാതുക്കൽ പഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കണം ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തണമെന്ന് ജെ.ഡി.യു ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വരുമാനത്തിലും ജനസാന്ദ്രതയിലും മുന്നിൽ നിൽക്കുന്ന ജില്ലയിലെ രണ്ടാമത്തെ എ ഗ്രേഡ് പഞ്ചായത്താണിത്. ഫണ്ടില്ലാതെ മുടങ്ങിക്കിടക്കുന്ന മണ്ണയം ശുദ്ധജലപദ്ധതി, മണ്ണയം പാലം, പാറയിൽ ടൂറിസം പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻ ഇതുവഴി കഴിയുമെന്നും യോഗം വിലയിരുത്തി. ഇക്കാര്യമുന്നയിച്ച് ജെ.ഡി.യു ചാത്തന്നൂർ മണ്ഡലം പ്രസിഡൻറ് മണ്ണയം നൗഷാദി​െൻറ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ചിറക്കര ക്ഷീരോൽപാദക സഹകരണസംഘം പ്രവർത്തനം ആരംഭിച്ചു ചിത്രം - കൊല്ലം: കല്ലുവാതുക്കൽ കേന്ദ്രമാക്കി ചിറക്കര ക്ഷീരോൽപാദക സഹകരണസംഘം പ്രവർത്തനം ആരംഭിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുധീർ സ്വാഗതം പറഞ്ഞു. പാൽ സംഭരണ ഉദ്ഘാടനം കല്ലട രമേശ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡൻറ് അംബികകുമാരി, വൈസ്പ്രസിഡൻറ് ജോയിക്കുട്ടി, സെക്രട്ടറി സുധീർ, ജോൺ മാത്യു, സിന്ധു അനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.