സവർണ സമുദായങ്ങൾ ഭരണത്തെ ഹൈജാക്​ ചെയ്യുന്നു^വെള്ളാപ്പള്ളി നടേശൻ

സവർണ സമുദായങ്ങൾ ഭരണത്തെ ഹൈജാക് ചെയ്യുന്നു-വെള്ളാപ്പള്ളി നടേശൻ കൊട്ടിയം: സവർണ സമുദായങ്ങൾ ഭരണത്തെ ഹൈജാക് ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേരീക്കോണം എസ്.എൻ.ഡി.പി ശാഖയിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവന പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘടിത മതശക്തികളും സവർണ ശക്തികളും നിയന്ത്രിക്കുന്ന രാഷ്ട്രീയമാണ് നിലവിലുള്ളത്. സംവരണത്തിൽ വെള്ളം ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാർത്തകൾ സൃഷ്ടിച്ച് സംഘടനാ ശേഷിയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആദർശ രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവും ഇല്ലാതായിരിക്കുന്നു. ഇേപ്പാൾ അടവു രാഷ്ട്രീയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എസ്. സുനിത് ദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.