ചവറ: യുവാവിനെ മാതൃസഹോദരൻ മർദിച്ചതായി പരാതി. പന്മന കുറ്റിവട്ടം പുതുച്ചിറയിൽ നാസർ-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഫിനാണ് (25) ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റത്. കുറ്റിവട്ടത്തെ കുടുംബ വീട്ടിൽ ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. സ്വത്തിനെ സംബന്ധിച്ചുള്ള സംസാരത്തിനിടെ ഹസീനയുടെ സഹോദരൻ മുഖത്തിടിക്കുകയായിരുന്നെന്ന് ചവറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അടുത്ത ആഴ്ച വിദേശത്ത് പോകാനിരിക്കുകയായിരുന്നു മർദനമേറ്റ യുവാവ്. പരിക്കേറ്റ യുവാവ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാതൃസഹോദരൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.