പോരുവഴി ബാങ്ക്​ തട്ടിപ്പ്​; സഹകരണ വകുപ്പ്​ തെളിവെടുപ്പ്​ തുടങ്ങി സെക്രട്ടറിക്കെതിരെ പൊലീസ്​ കേസെടുത്തു

ശാസ്താംകോട്ട: കോടികളുടെ സാമ്പത്തിക തിരിമറിയും പണയ സ്വർണാഭരണങ്ങളുടെ മറിച്ചുവിൽപനയും നടന്നതിനെ തുടർന്ന് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പോരുവഴി സർവിസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് തുടങ്ങി. പണവും സ്വർണവും നഷ്ടമായവരെ നോട്ടീസ് നൽകി വരുത്തിയാണ് സഹകരണ വകുപ്പ് ശാസ്താംകോട്ട അസി. രജിസ്ട്രാറും യൂനിറ്റ് ഇൻസ്പെക്ടറും ഉൾപ്പെടുന്ന സംഘം വിവരശേഖരണം നടത്തുന്നത്. തെളിവ് നൽകാൻ രേഖകളുമായെത്തുന്നവർ കണ്ണീരോടെയാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിവരങ്ങൾ വിവരിക്കുന്നത്. മകൾക്ക് കുടുംബ ഒാഹരിയായി നൽകാൻ സൂക്ഷിച്ച 13 ലക്ഷം നഷ്ടമായ ചായക്കടക്കാരൻ മുതൽ 45,000 രൂപ അപഹരിക്കപ്പെട്ട അർബുദബാധിത വരെ നീളുന്നതായിരുന്നു കഴിഞ്ഞ ദിവസം എത്തിയ നിക്ഷേപകർ. സെക്രട്ടറിയെ കൂടാതെ മറ്റ് ജീവനക്കാരുടെ പങ്കും വെളിപ്പെടുത്തുന്ന മൊഴികളാണ് പലരും ഉദ്യോഗസ്ഥർ മുമ്പാകെ നൽകിയത്. ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒരുവട്ടം സമരം നടത്തിയെന്ന് വരുത്തി മൗനത്തിലായിരിക്കുകയാണ്. പ്രധാന ഭരണ-പ്രതിപക്ഷ പാർട്ടികളിലെ പല നേതാക്കളും ധനാപഹരണത്തിലും കുറ്റക്കാരെ മത്സരിച്ച് സംരക്ഷിക്കുന്നതിലും ആരോപണവിധേയരായി നിൽക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥതലത്തിൽ നടത്തുന്ന തെളിവെടുപ്പ് പ്രസക്തമാവുന്നത്. സർക്കാർ ഗാരണ്ടിയുള്ള ബാങ്കിൽനിന്ന് പണം നഷ്ടമായവരുടെ മുറിവുണക്കാൻ ഇൗ നടപടിക്കാകുമെന്ന പ്രതീക്ഷയാണ് പൊതുവേ ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.