കൊല്ലം: അയത്തിൽ വൈദ്യുതി സെക്ഷൻപരിധിയിൽ കോവിൽ, ഗുരുദേവ, പാട്ടത്തിൽകാവ് ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . അംഗൻവാടിയിൽ മോഷണം പാരിപ്പള്ളി: അംഗൻവാടിയുടെ ജനാല തകർത്ത് മോഷണം. പാരിപ്പള്ളി ടൗണിലെ 72ാം നമ്പർ അംഗൻവാടിയിലാണ് മോഷണം നടന്നത്. പിന്നിലെ ജനാല തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പയർ, അരി, എണ്ണ, ശർക്കര എന്നിവ അപഹരിച്ചു. പാചകവാതക സിലിണ്ടർ ഇളക്കിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. നായ് അംഗൻവാടിയുടെ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തി നിന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.