വള്ളിക്കാവിലും പുത്തൻതെരുവിലും വാഹനാപകടം

കരുനാഗപ്പള്ളി: വള്ളിക്കാവിലും ദേശീയപാതയിൽ പുത്തൻതെരുവിലും വാഹനാപകടങ്ങൾ. വള്ളിക്കാവിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. കഴിഞ്ഞദിവസം വള്ളിക്കാവ് കരോളി ജങ്ഷനിൽ ആദിനാട് സ്വദേശിനി ഓടിച്ചുവന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞുമാറി. സമീപത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാർ ഓച്ചിറ പ്രയാറിലേക്ക് പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവതി നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൻതെരുവിൻ ടിപ്പറും കാറും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിെലയും ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു അപകടങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.