കൊല്ലം: 22ന് ശാസ്താംകോട്ടയിൽ നടക്കുമെന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗംഗപ്രസാദ് ഫൗണ്ടേഷെൻറയും സി.പി.െഎ കുന്നത്തൂർ മണ്ഡലം കമിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി. ൈവകീട്ട് നാലിന് നടക്കുന്ന റാലിക്ക് ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. സി.പി.െഎ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രഫ. കെ.പി. ശാരദാമണി സമ്മാനിക്കും. ചികിത്സാസഹായവിതരണം, പഠന സഹായവിതരണം, എൻഡോവ്മെൻറ് വിതരണം എന്നിവയും നടക്കും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ.എസ്. പിള്ള, സെക്രട്ടറി ജി. ബാഹുലേയൻ, പ്രേം ജി. പ്രസാദ് എന്നിവർ പെങ്കടുത്തു. ജീവകാരുണ്യ ചലച്ചിത്രം നിർമിക്കും കൊല്ലം: ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സിനിമ നിർമിക്കും. പരമ്പര്യ ആയുർവേദ ചികിത്സാരംഗം കേന്ദ്രബിന്ദുവാക്കി 'െഎക്കരകോണത്തെ ഭിഷഗ്വരന്മാർ' എന്ന പേരിലാണ് സിനിമ ഒരുക്കുകയെന്ന് സോഹൻ റോയ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തേ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി 'ജലം' എന്ന ചിത്രം നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.