ഒറ്റക്കല്ലിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു

പുനലൂർ: ഒറ്റക്കൽ കാര്യറമുക്ക് മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം കൃഷിയിടങ്ങളിൽ എത്തിയത്. ആനയെ വിരട്ടിയോടിക്കാനുള്ള കർഷകരുടെ ശ്രമം വിജയിച്ചില്ല. രാത്രി മുഴുവൻ കൃഷിയിടത്തിൽ തങ്ങിയ ആനകൾ എല്ലാവിളകളും പിഴുതും ചവിട്ടി ഒടിച്ചും നശിപ്പിച്ചു. രാജേന്ദ്രൻ, കുഞ്ഞുകുഞ്ഞമ്മ, ചെറിയാൻ ചാക്കോ എന്നിവർക്കാണ് കൂടുതൽ കൃഷിനാശം നേരിട്ടത്. ഇവരുടെ പുരയിടങ്ങളിലെ റബർ, വാഴ, തെങ്ങ്, കുരുമുളക് എന്നിവ നശിപ്പിച്ചു. ഈ മേഖലയിൽ വന്യമൃഗങ്ങൾ കൃഷിനാശവും വളർത്തുമൃഗങ്ങളെ കൊല്ലുന്നതും പതിവായി. കാട്ടുമൃഗങ്ങളെ കണ്ടെത്താനും പ്രതിവിധി തയാറാക്കാനും ഉദ്ദേശിച്ച് പുലിക്കെണിയും കാമറകളും പലയിടത്തും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ, കെണിവെച്ചതിനുശേഷം ഈ ഭാഗത്തേക്ക് പുലി വരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുലി കെണിയിൽ വീണിെല്ലന്ന് മാത്രമല്ല കാമറയിൽ പതിയുന്നുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.