കുട്ടിത്തം നഷ്​ടപ്പെടുന്ന കുട്ടികളുടെ സിനിമ ^പ്രദീപ്​ ചൊക്ലി

കുട്ടിത്തം നഷ്ടപ്പെടുന്ന കുട്ടികളുടെ സിനിമ -പ്രദീപ് ചൊക്ലി തിരുവനന്തപുരം: കുട്ടികൾക്കുവേണ്ടി മുതിർന്നവർ ഒരുക്കുന്ന പല സിനിമകളും കുട്ടിത്തമില്ലാത്തവയാണെന്ന് സംവിധായകൻ പ്രദീപ് ചൊക്ലി. കുട്ടികളുടെ കണ്ണിലൂടെ, അവരുടെ ഭാവനാ പ്രപഞ്ചത്തിലൂടെ ലോകത്തെ കാണുന്നവയാവണം കുട്ടികൾക്കുള്ള സിനിമ. നിലവിൽ കുട്ടികൾക്കു വേണ്ടി നിർമിക്കപ്പെടുന്ന പല സിനിമകളും അവർക്കു താങ്ങാനാവാത്ത വിഷയങ്ങളുടെയും സന്ദേശങ്ങളുടെയും അമിതഭാരം പേറുന്നവയാണ്. കുട്ടികളുടെ സിനിമ സങ്കൽപത്തി​െൻറ അടിസ്ഥാനംതന്നെ കുട്ടികൾ ഇഷ്ടപ്പെടുന്ന സിനിമ എന്നതായിരിക്കണം. മുതിർന്നവരുടെ ലോക വീക്ഷണവും കാഴ്ചപ്പാടുകളും കുട്ടികളുടെമേൽ അടിച്ചേൽപിക്കാൻ പാടില്ല. വർഷങ്ങളായി മലയാളത്തിൽ വന്നു കൊണ്ടിരിക്കുന്ന സിനിമകൾ കാണുമ്പോൾ വിഷയങ്ങളുടെ ആവർത്തനം പ്രകടമാവുെന്നന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യം വരച്ചു കാട്ടാൻ സത്യജിത്ത് റായ് 'പഥേർ പാഞ്ചാലി'യെടുത്തപ്പോൾ അതിൽ കുട്ടികളായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. മജീദ്മജീദിയുടെ ചിത്രങ്ങളെല്ലാം ഇറാ​െൻറ അവസ്ഥ ലോകത്തെ അറിയിക്കാനാണ് കുട്ടികളുടെ ദുരിതം അവതരിപ്പിക്കുന്നത്. റായും മജീദിയുമെല്ലാം എടുത്തത് കുട്ടികളുടെ സിനിമകളല്ല എന്നതാണ് വാസ്തവം. അവ മുതിർന്നവർക്കു വേണ്ടിയുള്ള സിനിമകൾതന്നെയായിരുന്നു. കുട്ടികളുടെ സിനിമ അതി​െൻറ പൂർണമായ അർഥത്തിൽ കുട്ടികൾക്കു വേണ്ടി നിർമിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.