കുട്ടിസിനിമകൾ വൻവിജയമാണെന്നതിന് കുട്ടിച്ചാത്തൻ തെളിവ് -മണിയൻപിള്ള രാജു തിരുവനന്തപുരം: കുട്ടികളുടെ സിനിമകൾ പ്രേക്ഷക മനസ്സിൽ സ്വീകാര്യത നേടുമെന്നതിനു തെളിവാണ് 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചലച്ചിത്രമെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 'മൈ ഡിയർ കുട്ടിച്ചാത്തൻ ത്രീഡി' കാണാൻ വൻ തിരക്കായിരുന്നു. സ്മാർട്ട്ഫോണുകളിൽ ഒതുങ്ങിപ്പോകുന്ന ഇന്നത്തെ തലമുറക്ക് വിനോദ വിജ്ഞാനത്തിെൻറ നവലോകം തുറന്നുകൊടുക്കുകയായിരുന്നു മേളയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കുട്ടികൾക്ക് സിനിമ മേഖലയിൽ നിരവധി അവസരം ലഭിക്കുന്നുണ്ടെന്നും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവശം ഇതിനൊരു മുതൽക്കൂട്ടാണെന്നും ഗായകൻ ജി. വേണുഗോപാൽ പറഞ്ഞു. ഒരുപാടു നല്ല ചിത്രങ്ങൾ കാണാനുള്ള ഭാഗ്യം കുട്ടികൾക്ക് കിട്ടുെന്നന്നും ലഭ്യമായ സാങ്കേതികതകളുടെ നല്ല വശങ്ങളെ തെരഞ്ഞെടുത്ത്, അതു വേണ്ടരീതിയിൽ വിനിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യാന്തരമേളകൾ കുട്ടികളെ സിനിമയുമായി കൂടുതൽ അടുപ്പിക്കുമെന്ന് തെൻറ സിനിമാനുഭവങ്ങളെ ഓർത്ത് നടി ജലജ പറഞ്ഞു. സംവിധായകൻ ആർ.എസ്. വിമൽ, നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.