ആശ്രാമം കണ്ടൽകാടിന്​ ​ൈപതൃകപദവി: ​പ്രഖ്യാപനം വൈകുന്നു

കൊല്ലം: അപൂർവയിനം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നിലനിൽക്കുന്ന ആശ്രാമം കണ്ടൽകാട് ജൈവവൈവിധ്യ പൈതൃകസ്ഥാനമായി പ്രഖ്യാപിക്കുന്നത് വൈകുന്നു. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാവാത്തതാണ് തടസ്സമായി പറയുന്നത്. ഇതിനായി ജൈവവൈവിധ്യ ബോർഡ് വർഷങ്ങളായി ശ്രമം നടത്തുന്നുെണ്ടങ്കിലും റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പുകൾ വേണ്ടത്ര താൽപര്യം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആശ്രാമം ൈജവവൈവിധ്യ പൈതൃകസ്ഥാനമാക്കുന്നതിന് മൂന്നുവർഷം മുമ്പ് നടപടികൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ആരംഭിച്ചതാണ്. എന്നാൽ, തുടർപ്രവർത്തനങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി. ഏറ്റവും ഒടുവിൽ കണ്ടൽകാട് നിലനിൽക്കുന്ന പ്രദേശം സംബന്ധിച്ച റവന്യൂവകുപ്പിൽ നിന്നുള്ള രേഖകൾ പരിസ്ഥിതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഭൂമിയുടെ വിസ്തൃതി, സ്കെച്ച്, മറ്റ് വിവരങ്ങൾ എന്നിവ നൽകുകയും ചെയ്തു. റവന്യൂ ഭൂമിയായതിനാൽ കൂടുതൽ പരിശോധനകൾ വേണമെന്നതടക്കം വിവിധ നിർദേശങ്ങളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇേപ്പാൾ ഉന്നയിക്കുന്നതത്രെ. അപൂർവയിനം ജീവജാലങ്ങൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവയുൾപ്പെടുന്ന ആശ്രാമം കണ്ടൽകാട് സംരക്ഷണത്തിന് അടിയന്തര നടപടി വേണമെന്ന പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 110 ലധികം സസ്യവർഗങ്ങളും 62 ഇനം പക്ഷികളും പ്രദേശത്തുണ്ടെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. 'കുളവെട്ടി' ഉൾപ്പെടെ അപൂർവയിനം വൃക്ഷങ്ങളും നീർനായയടക്കം വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും ഇവിടെയുണ്ട്. 2012 ആഗസ്റ്റിൽ 'റംസാർ സൈറ്റിൽ' കണ്ടൽകാട് ഇടം നേടിയിരുന്നു. കണ്ടൽകാടുകൾ തിങ്ങിവളരുന്ന അഷ്ടമുടി കായലോരം വൻതോതിൽ മലിനീകരിക്കപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഇത് കണ്ടൽകാടുകളിലെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണ്. 'പൈതൃക' പദവി ലഭിക്കുന്നതോടെ കണ്ടൽകാട് സംരക്ഷണത്തിന് സർക്കാറി​െൻറ സാമ്പത്തികസഹായവും ജൈവവൈവിധ്യബോർഡി​െൻറ മേൽനോട്ടവും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.