പറക്കുളത്ത്​ വീണ്ടും വാഹനാപകടം: ദമ്പതികൾക്ക്​ ഗുരുതര പരിക്ക്​

കൊട്ടിയം: കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തി​െൻറ നടുക്കം മാറുംമുമ്പ് ദേശീയപാതയിൽ പറക്കുളത്ത് വീണ്ടും വാഹനാപകടം. വെള്ളിയാഴ്ച വൈകീട്ട് ബൈക്കിൽ ഓട്ടോയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. വാളത്തുംഗൽ കൊച്ചുവീട്ടിൽ രതീഷ് (34), ഭാര്യ രശ്മി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവിടെ അപകടം പതിവായിട്ടും സുരക്ഷാനടപടികൾ സ്വീകരിക്കാൻ പൊലീസും ദേശീയപാത വിഭാഗവും തയാറായിട്ടില്ല. വളവും റോഡി​െൻറ ചരിവുമാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡിന് വീതി കുറവുമാണ്. കൂടാതെ റോഡരികിൽ വളർന്നുനിൽക്കുന്ന മരവും അനധികൃത ലോറിപാർക്കിങ്ങുമാണ് പല അപകടങ്ങൾക്കും വഴിയൊരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.