സമസ്​തമേഖലയിലെയും വികസനം​ സർക്കാർ ലക്ഷ്യം ^​മന്ത്രി മേഴ്സി​ക്കുട്ടിയമ്മ

സമസ്തമേഖലയിലെയും വികസനം സർക്കാർ ലക്ഷ്യം -മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലം: കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമസ്തമേഖലയിലും വികസനം എത്തിക്കാനാണ് സർക്കാർ ശ്രിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികത്തി​െൻറ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. നേട്ടങ്ങളുടെ പട്ടികയുമായാണ് സർക്കാർ മൂന്നാംവർഷത്തിലേക്ക് കടക്കുന്നത്. സർക്കാറി​െൻറ കാലാവധി പൂർത്തീകരിക്കും മുമ്പ് അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുകയെന്ന ലക്ഷ്യം യാഥാർഥ്യമാക്കും. പശ്ചാത്തലസൗകര്യം ഒരുക്കുന്നതിലും മുെമ്പങ്ങും ഉണ്ടായിട്ടില്ലാത്തവിധം ജാഗ്രതയാണ് സർക്കാർ കാട്ടുന്നത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കൊല്ലം ബൈപാസി​െൻറ നിർമാണപുരോഗതി എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം ശരിവെക്കുന്നതാണ്. സമസ്തമേഖലയിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെങ്കിലും ക്രമസമാധാനരംഗത്ത് ചില വീഴ്ചകൾ ഉണ്ടായി. പൊലീസി​െൻറ ഭാഗത്തുനിന്ന് ഉണ്ടായ അത്തരം വീഴ്ചകൾ അംഗീകരിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശന മേളയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സാംസ്കാരികോത്സവത്തി​െൻറയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. മേയർ വി. രാജേന്ദ്രബാബു മുഖ്യാതിഥിയായി. കലക്ടർ കാർത്തികേയൻ സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ആർ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാമണി, സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സി.പി.െഎ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, ജനതാദൾ ജില്ലാ പ്രസിഡൻറ് കെ.എൻ. മുഹമ്മദ്, കൗൺസിലർ പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.