തത്തകളെ വനപാലകര്‍ പിടിച്ചെടുത്തു

കാട്ടാക്കട:- വീട്ടില്‍ വളര്‍ത്തിയിരുന്ന . 24 പച്ച തത്തകളെയാണ് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഒാഫിസറും സംഘവും പിടിച്ചെടുത്തത്. തത്തകളെ വളര്‍ത്തുന്നത് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എസ്.എ.ടി ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ 10 ദിവസത്തിനകം തുറക്കും തിരുവനന്തപുരം: വാര്‍ഷിക അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട എസ്.എ.ടി ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ 10 ദിവസത്തിനം തുറക്കുമെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. മന്ത്രി കെ.കെ. ശൈലജയുടെ നിർദേശത്തി‍​െൻറ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചത്. സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ത്ത് ഓപറേഷന്‍ തിയറ്ററുകളുടെ മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഓരോ വര്‍ഷവും വാര്‍ഷിക അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇത്രയും ജോലികളുള്ളതിനാല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി അണു വിമുക്തമാക്കാന്‍ ഒരുമാസത്തോളമെടുക്കും. അത്യാവശ്യ ഓപറേഷനുകള്‍ക്ക് ഒരു തടസ്സവും ഉണ്ടാകാത്ത വിധമാണ് എല്ലാത്തവണയും തിയറ്ററുകള്‍ അടച്ചിടുന്നത്. അതേസമയം, ജീവനക്കാരുടെ സൗകര്യത്തിനായി ഓപറേഷന്‍ തിയറ്റര്‍ അടച്ചിട്ടെന്ന ആരോപണം തെറ്റാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഡോക്ടര്‍മാരുടെ കുറവ് കാരണം ഒരു ഓപറേഷനും മുടങ്ങിയിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.