കുറിഞ്ഞിമലയിലെ കൈവശക്കാർക്ക്​ പട്ടയം നൽകാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: കുറിഞ്ഞിമല സേങ്കതത്തി​െൻറ വിസ്തൃതി നിലവിലെ 3200 ഹെക്ടർ തന്നെയായി നിലനിർത്തുന്നതിന് സമീപപ്രദേശങ്ങളിൽനിന്ന് റവന്യൂഭൂമി ഏറ്റെടുക്കുന്നതിനും കുറിഞ്ഞിമല സേങ്കതത്തിനകത്ത് കൈവശരേഖയുള്ള കർഷകർക്ക് പട്ടയം നൽകാനും നിർേദശിച്ച് സർക്കാർ ഉത്തരവ്. മന്ത്രിതല ഉപസമിതി ശിപാർശപ്രകാരമാണ് ഉത്തരവ്. എന്നാൽ, കുറിഞ്ഞിമലയുടെ ചുറ്റിലും വന്യജീവിസേങ്കതമായതിനാൽ ഉത്തരവ് ചോദ്യംചെയ്യപ്പെേട്ടക്കും. കുറിഞ്ഞിമല സേങ്കതത്തിൽ ഉൾപ്പെടുന്ന കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് 58, വട്ടവട വില്ലേജിലെ ബ്ലോക്ക് 62 എന്നിവയിലെ പട്ടയഭൂമി ഒഴിവാക്കാനും ബ്ലോക്ക് 59, 60, 61, 63 എന്നിവയിലെ റവന്യൂഭൂമി, ഗ്രാൻറിസ് തോട്ടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്. 3200 ഹെക്ടർ നിലനിർത്തുന്ന തരത്തിൽ അതിര് പുനർനിർണയം ചെയ്യണമെന്നും ഇതിന് മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷൽ ഒാഫിസറായി നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, സേങ്കതത്തിനുചുറ്റും വന്യജീവിസേങ്കതങ്ങളാണ് എന്നതിനാൽ, ഭൂമി കൂട്ടിച്ചേർക്കാൻ കഴിയില്ല. ആനമുടിചോല, പാമ്പാടുംചോല ദേശീയ ഉദ്യാനം, ചിന്നാർ വന്യജീവിസേങ്കതം, തമിഴ്നാടി​െൻറ ആനമല കടുവസേങ്കതം, കൊടൈക്കനാൽ വന്യജീവിസേങ്കതം എന്നിവയാണ് അതിർത്തി പങ്കിടുന്നത്. ഇവിടെ നിന്ന് ഒരിഞ്ച് ഭൂമി പോലും കുറിഞ്ഞിമല സേങ്കതത്തിലേക്ക് കൂട്ടിച്ചേർക്കാനാകില്ല. കൈവശരേഖയുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഇവർക്ക് 1964 ലെ ഭൂമി പതിവ് നിയമപ്രകാരം പട്ടയം നൽകുമെന്നും ഉത്തരവിലുണ്ട്. വട്ടവട, കൊട്ടക്കാമ്പൂർ, കാന്തല്ലൂർ, മറയൂർ, കിഴാന്തൂർ വില്ലേജുകളിലെ അക്കേഷ്യ, ഗ്രാൻറിസ് മരങ്ങൾ ആറ് മാസത്തിനകം പിഴുത് മാറ്റും. ഇൗ വില്ലേജുകളിൽ ഗ്രാൻറിസ് മരം നട്ടുവളർത്താൻ പാടില്ലെന്നും ഇതിന് നിയമഭേദഗതി വരുത്തുമെന്നും ഉത്തരവിൽ പറയുന്നു. ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലെ 3200 ഹെക്ടർ പ്രദേശം ഉൾപ്പെടുത്തി ഒരു വ്യാഴവട്ടം മുമ്പാണ് കുറിഞ്ഞിമലസേങ്കതം പ്രഖ്യാപിച്ചത്. ഇതിനകത്തെ പട്ടയഭൂമിയുടെ രേഖ പരിശോധിച്ച് അവ സേങ്കതത്തിൽ നിന്ന് ഒഴിവാക്കുന്നതിന് ദേവികുളം സബ് കലക്ടറെ സെറ്റിൽെമൻറ് ഒാഫിസറായും നിയമിച്ചിരുന്നു. രേഖകളുടെ പരിശോധന തുടങ്ങിയതോടെ ഭൂ മാഫിയ ഇതിനെ എതിർത്തു. വലിയ തോതിൽ വ്യാജ പട്ടയമുള്ളതായിരുന്നു എതിർപ്പിന് കാരണം. ഇത് സി.പി.എം-സി.പി.െഎ തർക്കമായതിനെ തുടർന്നാണ് മന്ത്രിതല ഉപസമിതിയെ നിയോഗിച്ചത്. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.