പലിശസംഘം വീട്ടമ്മയെ പൂട്ടിയിട്ട് സ്​ഥലം എഴുതിവാങ്ങാൻ ശ്രമിച്ചെന്ന്​

നെയ്യാറ്റിൻകര: പലിശക്ക് വാങ്ങിയ തുക നൽകിയില്ലെന്ന് ആരോപിച്ച് വീട്ടമ്മയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു. മണിക്കൂറുകൾക്കുശേഷം പൊലീസെത്തി മോചിപ്പിച്ചു. മാക്കോട്ടുകോണം നടൂർകൊല്ലയിൽ എസ്.ബി ഭവനിൽ ബിന്ദുവിനെയാണ് അയൽവാസി വീട്ടിൽ പൂട്ടിയിട്ട് സ്ഥലം എഴുതിവാങ്ങുന്നതിന് ശ്രമിച്ചത്. സംഭവത്തിൽ മൂന്നുപേർെക്കതിരെ മാരായമുട്ടം പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ബിന്ദുവി​െൻറ ഭർത്താവ് പരേതനായ ശിംഷോൺ വർഷങ്ങൾക്കുമുമ്പ് യശോദയിൽനിന്ന് മുപ്പതിനായിരം രൂപ പലിശക്ക് വാങ്ങിയിരുന്നു. മുതലടക്കം ഇരട്ടിയിലെറെ തുക തിരിച്ച് നൽകിയെങ്കിലും എല്ലാം പലിശയിൽ ഉൾപ്പെടുത്തി വീണ്ടും ഒരുലക്ഷത്തി മുപ്പത്തയ്യായിരം രൂപ നൽകാനുണ്ടെന്ന് ആവശ്യപ്പെട്ട് സ്ഥലം എഴുതി നൽകുന്നതിനായി നിരന്തരം ആവശ്യപ്പെെട്ടന്ന് ഇവർ പറയുന്നു. വീട്ടമ്മയെ ഭീഷണിപ്പെടുത്തി അഞ്ച് സ​െൻറ് സ്ഥലത്തി​െൻറ പ്രമാണം കൈക്കലാക്കിയിരുന്നു. കഴിഞ്ഞദിവസം ചർച്ചെക്കന്ന വ്യാജേന ബിന്ദുവിനെ യശോദയുടെ വീട്ടിൽ വിളിച്ചുവരുത്തി പ്രമാണം പതിച്ച് നൽകാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെതുടർന്ന് ബിന്ദുവിനെ തടഞ്ഞുെവച്ച് ഭീഷണിപ്പെടുത്തി. വനിതാ ഹെൽപ് ലൈനിൽ വിവരമറിയിച്ചതിനെതുടർന്ന് മാരായമുട്ടം പൊലീസെത്തിയാണ് മോചിപ്പിച്ചത്. വ്യാഴാഴ്ച മാരായമുട്ടം പൊലീസ് വീട്ടമ്മയെ തടഞ്ഞുെവച്ചതിന് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.