'ശ്രീ ശാസ്‌താ കപ്പ്' ഒാൾ ഇന്ത്യ ട്വൻറി20 ക്രിക്കറ്റ് ഇന്നുമുതൽ

കൊല്ലം: സൂര്യ ക്രിക്കറ്റ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ആശ്രാമം മൈതാനത്ത് നടക്കുന്ന 'ശ്രീ ശാസ്‌താ കപ്പ്' ഒാൾ ഇന്ത്യ ട്വൻറി20 ക്രിക്കറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് പ്രസിഡൻറ് ബൈജു മഹേശ്വരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളം, തമിഴ്നാട്, കർണാടക എന്നിവടങ്ങളിലെ പ്രമുഖ ടീമുകൾ ടൂർണമ​െൻറിൽ പങ്കെടുക്കും. 17 മുതൽ 26 വരെ നടക്കുന്ന ടൂർണമ​െൻറിൽ ക്വാർട്ടർ ഫൈനലും സെമി ഫൈനലും ഫ്ലഡ് ലൈറ്റിലാണ് നടക്കുന്നത്. വിജയികൾക്ക് ശ്രീ ശാസ്‌താ കപ്പും ലക്ഷം രൂപയും സ്‌പോട്‌സ് മന്ത്രി എ.സി. മൊയ്‌തീൻ സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് ശ്രീ ശാസ്‌താ കപ്പും 50,000 രൂപയുമാണ് സമ്മാനം. ക്ലബ് സെക്രട്ടറി ജിനൻ ബാബു, ട്രഷറർ മദൻലാൽ, എക്‌സിക്യൂട്ടിവ് മെംബർമാരായ ഉമാശങ്കർ, വേണു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.