റവന്യൂ ജീവനക്കാർ കലക്​ടറേറ്റ് മാർച്ച് നടത്തി

െകാല്ലം: റവന്യൂ വകുപ്പിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷ​െൻറ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന ട്രഷറർ ഇ.എൻ. ഹർഷകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജെ. സുനിൽജോസ് അധ്യക്ഷത വഹിച്ചു. പരിമണം വിജയൻ, എം.ടി ഷാ, പ്രദീപ് വാരിയത്ത്, ബി. ശ്രീകുമാർ, എം. മസൂദ്, ഹസൻ പെരുങ്കുഴി, ടി. ഹരീഷ്, ടി.ജി.എസ്. തരകൻ, സി. അനിൽ ബാബു, പുത്തൻമഠത്തിൽ സുരേഷ്, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല, എച്ച്. നിസാം, ടോംസ് എൻ. ചാക്കോ, പി. രാജേന്ദ്രൻ പിള്ള, എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ലൈഫ് ഗാർഡ് നിയമനം കൊല്ലം: ട്രോളിങ് നിരോധനകാലയളവിൽ ഫിഷറീസ് വകുപ്പ് ജില്ലയിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം ലഭിച്ച അംഗീകൃത മത്സ്യത്തൊഴിലാളിയും നീന്തൽ പരിശീലനം നേടിയവരുമായിരിക്കണം. അപേക്ഷകൾ നീണ്ടകര ഫിഷറീസ് അസി. ഡയറക്ടർ ഒാഫിസിൽ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോൺ: 0476 2680036, 9496007036.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.