ജില്ലാ ആശുപത്രിയിൽ നോമ്പ് കഞ്ഞി വിതരണംചെയ്യും

കൊല്ലം: കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വ്യാഴാഴ്ച മുതൽ റമദാൻ അവസാനിക്കുന്നതുവരെ നോമ്പുകഞ്ഞി വിതരണംചെയ്യും. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ജില്ലാ നേതാക്കൾ പങ്കെടുക്കും. ഇതുസംബനധിച്ച് ചേർന്ന യോഗത്തിൽ ഷിബുഖാൻ ചാത്തന്നൂർ അധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ നാഷിദ് ബാഖവി ഉദ്ഘാടനം ചെയ്തു. അൻസർ കുഴിവേലിൽ, നിസാം കുന്നത്ത്, കെ.ആർ. ശാഹുൽ ഹമീദ് മൗലവി, അക്ബർഷാ മൈലാപ്പൂര്, സജീർ വിളയിൽ, നൗഫൽ മൈലാപ്പൂര്, സാലിം മുട്ടയ്ക്കാവ്, അജ്മൽ ബാഖവി, ഷഫീഖ് വടക്കേമുക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.