ഇടമണിൽ കന്നുകാലി പ്രദർശനവും ക്യാമ്പും

പുനലൂർ: ക്ഷീരവികസന വകുപ്പി​െൻറയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ ഇടമൺ സത്രം ജങ്ഷനിൽ കന്നുകാലി പ്രദർശനവും ഗോരക്ഷാ ക്യാമ്പും നടത്തി. തെന്മല പഞ്ചായത്ത് പ്രസിഡൻറ് ആർ. ലൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൽ. ഗോപിനാഥപിള്ള അധ്യക്ഷതവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡ‍യറ്ടർ സി. രവീന്ദ്രൻപിള്ള, ക്ഷീര വികസന ഓഫിസർ സുരേഖനായർ, ജയിംസ് മാത്യു, എസ്. സുനിൽ, എസ്. സുജാത, മുംതാസ്, എ.ടി. ഫിലിപ് തുടങ്ങിയർ സംസാരിച്ചു. തോണിച്ചാൽ ക്ഷീരോൽപാദക സംഘത്തി​െൻറ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വെട്ടിപ്പുഴത്തോട് വീണ്ടെടുക്കൽ: 'പുനർജനിക്ക്' ജനകീയ പങ്കാളിത്തം പുനലൂർ: കുടിനീരിന് ആശ്രയിക്കുന്ന കല്ലടയാറിനെ നശിപ്പിക്കുന്ന വെട്ടിപ്പുഴത്തോടിനെ ശുചീകരിച്ച് ശുദ്ധജലമൊഴുക്കാൻ നഗരസഭയൊരുക്കുന്ന 'പുനർജനി' പദ്ധതിക്ക് ജനകീയ പിന്തുണ. തോടിനെ മാലിന്യമുക്തമാക്കാൻ 20 മുതൽ 10 ദിനം നാടൊന്നടങ്കം പരിശ്രമിക്കും. ശുചീകരണത്തിൽ പങ്കുചേരുന്നവർക്കെല്ലാം കുടുംബശ്രീ പ്രവർത്തകർ ഭക്ഷണപ്പൊതികൾ നൽകും. തുടർസാക്ഷരതാപഠിതാക്കൾ, ജനപ്രതിനിധികൾ അടക്കം വിവിധ മേഖലയിലുള്ളവർ ഈ ഉദ്യമത്തിൽപങ്കാളികളാകും. 'പുനർജനി' പദ്ധതിയുടെ കൂട്ടായ്മ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷതവഹിച്ചു. പൊതുപ്രവർത്തകരായ കെ. ധർമരാജൻ, സാബുഅലക്സ്, കെ. രാധാകൃഷ്ണൻ, കെ. രാജശേഖരൻ, പ്രഫ. പി. കൃഷ്ണൻകുട്ടി, ഹരിദാസ്, ജി. ജയപ്രകാശ്, വി.പി. ഉണ്ണികൃഷ്ണൻ, എൻ. മഹേശൻ, വി. ഓമനക്കുട്ടൻ, സഞ്ജു ബുഖാരി, ജോബോയ് പെരേര, എസ്. രാജേന്ദ്രൻനായർ, എൻ.പി. ജോൺ, അശോക് ബി. വിക്രമൻ, സുരേന്ദ്രനാഥ തിലകൻ, ഇൻസ്പെക്ടർ ബിനു വർഗീസ് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സുഭാഷ് ജി. നാഥ് സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ. പ്രഭ നന്ദിയും പറഞ്ഞു. 20ന് രാവിലെ ഒമ്പതിന് കെ.എസ്.ആർ.ടി.സി ഡിപ്പോക്കടുത്ത് വെട്ടിപ്പുഴത്തോട് ശുചീകരണം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.