കുണ്ടറ: നൈജീരിയയിൽ ജോലിക്കിടെ അസുഖം ബാധിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് സഹായവുമായി പ്രവാസികൾ. നൈജീരിയയിൽ ജോലി ചെയ്യുന്ന അഞ്ഞൂറോളം മലയാളികളുടെ കൂട്ടായ്മയായ കേരള സമാജം നൈജീരിയ സ്വരൂപിച്ച ധനസഹായമാണ് നൽകിയത്. അഞ്ചാലുംമൂട് സ്വദേശീയായ സുരേഷ് പിള്ളയുടെ കുടുംബത്തിനാണ് 11.4 ലക്ഷം രൂപ കൈമാറിയത്. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ തുക സമാജം പ്രസിഡൻറ് ജോസഫ് ആൻറണി സുരേഷ് പിള്ളയുടെ ഭാര്യക്ക് കൈമാറി. ജനറൽ സെക്രട്ടറി ഷീജു പ്രഭാകരൻ, പെരിനാട് പഞ്ചായത്ത് അംഗം വിശ്വനാഥൻപിള്ള, വെള്ളിമൺ ദിലീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.