ഇരവിപുരം: യുവാവിെൻറ സത്യസന്ധതമൂലം ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങി മടങ്ങുകയായിരുന്നയാൾക്ക് നഷ്ടപ്പെട്ട പണം തിരികെലഭിച്ചു. കൊല്ലൂർവിള പള്ളിമുക്ക് സ്വദേശിയും റിട്ട. വില്ലേജ് ഓഫിസറുമായ ഷാഹുൽ ഹമീദിെൻറ പതിനായിരം രൂപയാണ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങി മടങ്ങവെ നഷ്ടപ്പെട്ടത്. ട്രഷറിക്ക് സമീപത്തുനിന്ന് പണം കളഞ്ഞുകിട്ടിയ ഉളിയക്കോവിൽ സ്വദേശി രാജേന്ദ്രകുമാർ ഉടൻ അത് അടുത്തുള്ള കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. ഷാഹുൽ ഹമീദ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് പണം ലഭിച്ചുണ്ടെന്ന് എസ്.ഐ ബിജു അറിയിച്ചത്. തുടർന്ന് രാജേന്ദ്രകുമാറിനെ വിളിച്ചുവരുത്തി പണം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.