ഒാൺലൈൻ ലോട്ടറി തട്ടിപ്പ്​: പ്രതിയെ കസ്​റ്റഡിയിൽ വാങ്ങാൻ ഉടൻ അപേക്ഷ നൽകും

കൊല്ലം: ഒാൺലൈൻ ലോട്ടറി തട്ടിപ്പുകേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെരീഫിനെ വിട്ടുകിട്ടാൻ ജില്ല ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നൽകുമെന്ന് എ.സി.പി എ. അശോകൻ 'മാധ്യമ'ത്തോട് പറഞ്ഞു.കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ബുധനാഴ്ച കോടതിയിൽ അപേക്ഷ നിൽകാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനം. എന്നാൽ പുതിയ പരാതിക്കാർ രംഗത്ത് വന്നതി​െൻറ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുശേഖരിക്കുന്നതിനായി തീരുമാനം നീട്ടിവെക്കുകയായിരുന്നു. പഴുതടച്ച തെളിവുകളുമായി രണ്ടു ദിവസത്തിനുള്ളിൽ അേപക്ഷ നൽകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ഒാൺലൈൻ ലോട്ടറി സമ്മാന തട്ടിപ്പുസംഘത്തി​െൻറ കെണിയിൽ കുടുങ്ങിയവരുടെ രേഖകൾ ഉപയോഗിച്ച് തട്ടിപ്പു തുടരുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇയാൾ പിടിയിലായത്. ഒാൺലൈൻ ലോട്ടറി തട്ടിപ്പുകാർ സമ്മാനിച്ചതെന്ന് കരുതുന്ന ലോക്കറും വ്യാജ ഡോളർ നിർമിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഷെരീഫിൽനിന്ന് പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിലെ നിരവധി ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നത്തിയെന്നാണ് പ്രഥമികനിഗമനം. ബംഗളൂരുവും ഡൽഹിയും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് സൂചന. രാഷ്ട്രീയക്കാരും, ബാങ്ക് ഉദ്യോഗസ്ഥരും ഷെരീഫിന് പണം നൽകിയവരുടെ കൂട്ടത്തിലുണ്ടെന്ന് കെണ്ടത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.