വിദേശി മുതൽ സ്വദേശി വരെ; രുചിഭേദങ്ങളിൽ ഇൗത്തപ്പഴ വിപണി

തിരുവനന്തപുരം: റമദാ​െൻറ വരവറിയിച്ച്‌ ജില്ലയിലെ കമ്പോളങ്ങളിലെല്ലാം ഈത്തപ്പഴ വിപണികൾ സജീവമായി. ഒഴിച്ചുകൂടാനാവാത്ത നോമ്പ്തുറ വിഭവമാണ് ഈത്തപ്പഴം. അജ്‌വ, മേഡ്ജോള്‍, അലോഫാസ്, ഫർദ് എന്നിങ്ങനെ വ്യത്യസ്തനിറത്തിലും രുചിയിലും വലുപ്പത്തിലുമുള്ള ഈത്തപ്പഴങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. സൗദിയില്‍നിന്നുള്ള അജ്‌വയാണ് വിപണിയിലെ താരം. കിലോക്ക് 2500 രൂപ വിലയുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നെത്തുന്ന ഇന്ത്യൻ ഈത്തപ്പഴത്തിനാണ് വിലക്കുറവ്, കിലോക്ക് 120 രൂപ. സൗദി, അൽജീരിയ, തുനീഷ്യ, ഇറാൻ, ഒമാന്‍, ദുൈബ, ഈജിപ്ത്, ജോര്‍ദാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാന ഇനങ്ങള്‍ എത്തുന്നത്. കൂടുതൽ വിറ്റുപോകുന്നത് സൗദി അറേബ്യ, ഇറാനിയൻ ഈത്തപ്പഴങ്ങളാണെന്ന് കച്ചവടക്കാർ പറയുന്നു. എല്ലാ സീസണിലും ഈത്തപ്പഴം ഉണ്ടാകുമെങ്കിലും റമദാനാണ് കൂടുതല്‍ കച്ചവടം. പള്ളികളിലെ ഇഫ്താറുകൾക്കായാണ് ഇവ കൂടുതല്‍ വിറ്റുപോകുന്നത്. കൂടാതെ, വ്യത്യസ്തങ്ങളായ നോമ്പ് വിഭവങ്ങളും പാനീയങ്ങളും പലഹാരങ്ങളും ഉണ്ടാക്കാനും ഈത്തപ്പഴം ഉപയോഗിക്കും. ചാലയിലെയും അട്ടക്കുളങ്ങരയിലെയും വൻകിട കച്ചവട കേന്ദ്രങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും ആവശ്യക്കാരുടെ തിരക്കാണ്. ഈ മാസം അവസാനിക്കുന്നത് വരെ ഈത്തപ്പഴത്തിന് കൂടുതൽ ആവശ്യക്കാര്‍ ഉണ്ടാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.