മാനവികതയുടെ നഷ്ടം രാജ്യത്തെ തകർക്കുന്നു -തൊടിയൂർ കാരേറ്റ്: മതഗ്രന്ഥങ്ങളും പ്രവാചകന്മാരും പകർന്നുനൽകിയ മാനവികതയെ നഷ്ടപ്പെടുത്തിയതാണ് രാജ്യത്തെ തകർക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. കാരേറ്റ് ദാറുസ്സലാം ജമാഅത്തിൽ പുതുക്കിപ്പണിത മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ മാനവമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരിൽ എട്ട് വയസ്സുകാരിയെ ക്ഷേത്രത്തിൽ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ ഹിന്ദു ധർമം ഉൾക്കൊണ്ടവരല്ല. ഇത്തരം കപടന്മാരാണ് ഇന്ത്യയുടെ മഹിത മാതൃകയക്ക് തുരങ്കംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി. സത്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിഷ്ണു, െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി യു.എസ്. സാബു, തോന്നക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, അൻസാർ ഖാസിമി കിളിമാനൂർ, മാണിക്കൽ നിസാർ മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, അഹ്മദ് കബീർ, യൂസുഫ് പണയിൽ, ഷാജഹാൻ പുളിമാത്ത് എന്നിവർ സംസാരിച്ചു. ത്വാഹിർ റഷാദി സ്വാഗതവും റാഫി അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.