സർക്കാറി​െൻറ രണ്ടാം വാർഷികം; ജില്ലാതല ഉദ്​ഘാടനം നാളെ കാര്യവട്ടത്ത്​

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷിക പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കൺവെൻഷൻ സ​െൻററിൽ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് സർവകലാശാല കാമ്പസിന് മുന്നിൽനിന്ന് സ്റ്റേഡിയത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. നാലിന് സ്മൃതിഗീതം ഗാനാഞ്ജലി അരങ്ങേറും. അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ലാതല ഉദ്ഘാടനവും പട്ടയവിതരണം, ലൈഫ് വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം എന്നിവ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മേയർ വി.കെ. പ്രശാന്ത്, വിവിധ കക്ഷിനേതാക്കൾ എന്നിവർ പെങ്കടുക്കും. പരിപാടിയുടെ ഭാഗമായി കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിൽ 24 മുതൽ 30 വരെ 'അനന്ത വിസ്മയം' എന്ന പേരിൽ പ്രദർശന-വിപണനോത്സവവും ഭക്ഷ്യമേളയും നടക്കും. കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. ജില്ലയിൽ 324 പട്ടയങ്ങളാണ് വിതരണംചെയ്യുന്നത്. തിരുവനന്തപുരം താലൂക്കിൽ 132, നെയ്യാറ്റിൻകര -156, നെടുമങ്ങാട്, ചിറയിൻകീഴ് എന്നിവിടങ്ങളിൽ 11 വീതം, കാട്ടാക്കട -ആറ്, വർക്കല -എട്ട് എന്നിങ്ങനെയാണ് പട്ടയം നൽകുന്നവരുടെ എണ്ണം. 1960ൽ െഎ.എസ്.ആർ.ഒക്ക് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ തുമ്പയിൽനിന്ന് കുടിയൊഴിപ്പിച്ച 43 കുടുംബങ്ങളും ഇതിൽ ഉൾപ്പെടും. 3519 പേർക്കാണ് ലൈഫ് മിഷൻ പദ്ധതി വഴി ജില്ലയിൽ വീടുനിർമാണം പൂർത്തീകരിച്ചുനൽകുന്നത്. താമസം ആരംഭിക്കാത്ത 1431 വീടുകളുടെ താക്കോൽവിതരണവും നടക്കും. ഭവനരഹിതരായ ഭൂമിയുള്ള 2100 േപർക്ക് വീടുവെക്കാനുള്ള ആദ്യഘട്ട സഹായധനവും ചടങ്ങിൽ നൽകും. കലക്ടർ വാസുകിയും വാർത്താസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.