ബീമാപള്ളി പൊലീസ് വെടി​െവപ്പിന് ഇന്ന് ഒമ്പതാണ്ട്​ മുറിവുകള്‍ മായ്ക്കാനാവാതെ ഒരു ദേശം

* വെടിവെപ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇനിയും പുറത്തുവിട്ടില്ല പൂന്തുറ: നിരപരാധികള്‍ക്കെതിരെ ബീമാപള്ളിയില്‍ പൊലീസ് നടത്തിയ സമാനതകളില്ലാത്ത ഭീകരതക്ക് ഇന്ന് ഒമ്പതാണ്ട്. ആറുപേരുടെ മരണത്തിനും 52 പേര്‍ക്ക് ഗുരുതരമായ പരിേക്കൽക്കാനും ഇടയാക്കിയ വെടിവെപ്പ് സംസ്ഥാന ചരിത്രത്തില്‍ നടന്നതില്‍ െവച്ചേറ്റവും വലിയ പൊലീസ് കൂട്ടക്കുരുതിയാണ്. പ്രദേശത്ത് അക്രമം അഴിച്ചുവിട്ട കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒരുമിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന് നേരെയാണ് 2009 മേയ് 17ന് പൊലീസ് വെടിവെച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ നിരവധിപേര്‍ അധ്വാനിക്കാന്‍ കഴിയാതെ ഒരുനേരത്തെ അന്നത്തിന് വീര്‍പ്പുമുട്ടുകയാണിപ്പോഴും. പരിക്കേറ്റവരിൽ കൃത്യമായി ചികിത്സ കിട്ടാതെ വര്‍ഷങ്ങള്‍ നരകവേദന അനുഭവിച്ച ചിലരെല്ലാം മരിച്ചു. ഇരകളെ തേടിയെത്തുന്ന പൊലീസ് ഇടക്കിടെ ഇവരെ ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്തുന്ന അവസ്ഥയുമുണ്ട്. വെടിവെപ്പിനെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇനിയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അന്നത്തെ ജില്ലാ ജഡ്ജിയായിരുന്ന കെ. രാമകൃഷ്ണ​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. വെടിവെപ്പിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ പ്രദേശത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയെന്ന ആരോപണത്തെതുടര്‍ന്ന് സി.ബി.ഐ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും ഉറവിടം കെണ്ടത്താന്‍ കഴിഞ്ഞെല്ലന്ന് പറഞ്ഞ് പിന്നീട് പിന്മാറി. വെടിവെപ്പിനെതുടര്‍ന്ന് നടന്ന സർവകക്ഷിയോഗത്തിലടക്കം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഇനിയും ഇരകള്‍ക്ക് പൂർണമായും കിട്ടിയിട്ടില്ല. ബീമാപള്ളി വെടിവെപ്പിനെ ചെറിയതുറ വെടിവെപ്പാക്കി വർഗീയസംഘർഷമാക്കി മാറ്റാനുള്ള പൊലീസി​െൻറ നീക്കം അന്നുതന്നെ പൊളിഞ്ഞിരുന്നു. പിറ്റേദിവസം കലക്ടറേറ്റില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ ഇരുകക്ഷികളും സ്ഥലത്ത് നടന്നത് വർഗീയസംഘര്‍ഷമല്ലെന്നും പൊലീസി​െൻറ വീഴ്ചയാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും പറഞ്ഞിരുന്നു. ഇതോടെ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്നും ആവശ്യം ഉയർന്നു. എന്നാലിത് ഇനിയും നടപ്പായിട്ടില്ല. കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഇന്നും സര്‍വിസില്‍ ഉന്നതസ്ഥാനത്ത് തുടരുകയാണ്. വെടിവെപ്പിന് നേതൃത്വം നല്‍കിയ അസിസ്റ്റൻറ് കമീഷണര്‍ക്ക് സര്‍ക്കാര്‍ ഐ.പി.എസ് നല്‍കുന്നതാണ് പിന്നീട് കണ്ടത്. ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്തുതന്നെ കൈമാറിയിരുന്നെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ച ആറ് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിെച്ചങ്കിലും പരിക്കേറ്റവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിെല്ലന്ന വിമര്‍ശനം തുടരുകയാണ്. എം. റഫീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.