നാട്ടുകളിക്കൂട്ടം വേനൽ ക്യാമ്പ് 19,20 തീയതികളിൽ

നെടുമങ്ങാട്: പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേനൽ ക്യാമ്പ് 'നാട്ടുകളിക്കൂട്ടം' 19, 20 തീയതികളിൽ നടക്കുമെന്ന് പ്രസിഡൻറ് കെ.എസ്. സുജിലാലും സെക്രട്ടറി എൽ. സൈമണും അറിയിച്ചു. 19ന് രാവിലെ 10ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ ഉദ്ഘാടനം ചെയ്യും. 11ന് അഭിനയകളരിയിൽ -ബാലസാഹിത്യ പുരസ്‌കാരജേതാവ് വിനീഷ് കളത്തറ ക്ലാസെടുക്കും.12ന് ഒറിഗാമിയിൽ -ആർ.എൽ. സൗമ്യ പരിശീലനം നടത്തും. 20ന് പരിസ്ഥിതി പഠനയാത്ര നടത്തും. സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു നെടുമങ്ങാട്-: പനവൂര്‍ ഗ്രാമപഞ്ചായത്ത് കൗമാര പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കിയ 'കരുത്ത്' പദ്ധതി പ്രകാരം തായ്ക്കോണ്ട ആയോധന കലയില്‍ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.വി. കിഷോര്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം ആനാട് ജയന്‍, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. മിനി, വികസന സ്ഥിരംസമിതി അധ്യക്ഷൻ ജി.ടി. അനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബിനു വിനോദ്, വാര്‍ഡ് അംഗങ്ങളായ ജെ. ലേഖ, വി.ഐ. സുനിത, പി.കെ. രാജേന്ദ്രന്‍, പനവൂര്‍ ഷറഫ്, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ജെ. മഞ്ചു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി. സന്തോഷ് കുമാര്‍ സ്വാഗതവും യൂത്ത് കോഓഡിനേറ്റര്‍ തന്‍സീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.