പഞ്ചായത്ത്​ അംഗത്തെ മർദിച്ച പ്രതികളെ പിടികൂടിയില്ല; പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ചും ധർണയും

കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. മായയെ റോഡിൽവെച്ച് മർദിച്ച പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനുമുന്നിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം പ്രവർത്തകരായ മൂന്നംഗ സംഘമാണ് ഞായറാഴ്ച രാത്രി ഊരൂട്ടമ്പലത്തുെവച്ച് മായയെ മർദിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഇവരിൽ ഒരാളെ സംഭവദിവസം രാത്രിയിൽ അറസ്റ്റ് ചെയ്െതങ്കിലും മറ്റു രണ്ടു പ്രതികളെ പിടികൂടിയിട്ടില്ല. സി.പി.എം സമ്മർദത്തിന് വഴങ്ങി പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് സന്തോഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതിയംഗം എരുത്താവൂർ ചന്ദ്രൻ, ജില്ലാ സമിതിയംഗം തൂങ്ങാംപാറ ബാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇന്ദുകുമാർ, ജനറൽ സെക്രട്ടറി അജികുമാർ, സാബു എസ്. രംഗൻ എന്നിവർ സംസാരിച്ചു. പ്രതികളെ ഉടനടി പിടികൂടാമെന്ന് പൊലീസ് ഉറപ്പു നൽകിയതിനെ തുടർന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു. വോളിബാള്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു കാട്ടാക്കട: പൂവച്ചല്‍ വിശ്വജ്യോതി വോളിബാള്‍ ക്ലബി​െൻറ ആഭിമുഖ്യത്തില്‍ പൂവച്ചല്‍ വി.എച്ച്.എസ്.എസില്‍ 10 ദിവസം നീണ്ട വോളിബാള്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു. നൂറോളം വിദ്യാർഥികളാണ് പങ്കെടുത്തത്. സമാപന യോഗം മുന്‍ ഇന്ത്യന്‍ ഇൻറര്‍നാഷനല്‍ വോളിബാൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. കോച്ചുമാരായിരുന്ന പി.ആര്‍. ശ്രീദേവിയെയും പോൾ നെല്‍സനെയും വി.എച്ച്.എസ്.എസില്‍ 2018-ല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ജയ്സമ്മ മൂത്തേടം ആദരിച്ചു. പഞ്ചായത്ത് അംഗം ജി.ഒ. ഷാജി, പി.ടി.എ പ്രസിഡൻറ് പൂവച്ചല്‍ സുധീര്‍, പി.ആര്‍. ശ്രീദേവി, പോള്‍ നെല്‍സണ്‍, ഹെഡ്മിസ്ട്രസ് ജയന്തി ദേവി, എസ്. അനില്‍കുമാര്‍, ഉമാമഹേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.