കെ.എം.എം.എല്ലി​​ൽ സിര്‍ക്കോണ്‍ ഉൽപാദനം കുറഞ്ഞു; സർക്കാറിന്​ കോടികളുടെ നഷ്​ടം

കൊല്ലം: ചവറ കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ(കെ.എം.എം.എൽ) സിർക്കോൺ ഉൽപാദനത്തിലെ കുറവുമൂലം സർക്കാറിന് കോടികളുടെ നഷ്ടം. ആറുമാസമായി ഫാക്ടറിയിലെ കോവില്‍തോട്ടം എം.എസ് യൂനിറ്റിൽ നിന്നുള്ള സിര്‍ക്കോണ്‍ ഉല്‍പാദനമാണ് ഗണ്യമായി കുറഞ്ഞത്. പ്രതിമാസം 600 മെട്രിക് ടണ്ണി​െൻറ ഉൽപാദനം 50 മെട്രിക് ടണ്ണായി താഴ്ന്നു. ഫാക്ടറി മാനേജ്‌മ​െൻറും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കമാണ് പ്രശ്നത്തിന് കാരണം. കൂടാതെ, ഉദ്യോഗസ്ഥരെ മുന്നില്‍നിര്‍ത്തി ഉത്തരേന്ത്യന്‍ ലോബി നടത്തുന്ന കരുനീക്കവും ഉൽപാദനക്കുറവിന് കാരണമായെന്ന് ആക്ഷേപമുണ്ട്. ആസ്‌ത്രേലിയ, ആഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സിര്‍ക്കോണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കെ.എം.എം.എല്ലിലെ കച്ചവടത്തെയും ബാധിച്ചതോടെ ഇവിടുത്തെ ഇടപാടുകാരും വിദേശ ഇറക്കുമതിയെ ആശ്രയിക്കാൻ തുടങ്ങി. പൊതുമേഖലയിലെ ഖനനം നഷ്ടമെന്നുവരുത്തി കരിമണല്‍ ഖനനം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള നീക്കത്തിനാണ് ഉദ്യോഗസ്ഥ പിന്തുണയോടെ ജീവന്‍െവച്ചിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും തമ്മിലെ അവിശുദ്ധ സഖ്യമാണെന്നാണ് ആക്ഷേപം. കരിമണലില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സിര്‍ക്കോണിയം സിലിക്കേറ്റ് അഥവാ സിര്‍ക്കോണ്‍ പ്രധാനമായും ഉപയോഗിക്കുന്നത് ടൈല്‍, സാനിട്ടറി സാധനങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ്. സിര്‍ക്കോണ്‍ പൗഡര്‍, സിര്‍ക്കോണിയം ഓക്‌സൈഡ് അഥവാ സിര്‍ക്കോണിയ എന്നിവയാണ് സിര്‍ക്കോണ്‍ ധാതുവില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍, ലോഹങ്ങള്‍ മുറിക്കാനും തേച്ചുമിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, സീലുകള്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, പമ്പിനുള്ള സ്‌പെയര്‍ പാർട്സുകള്‍, കപ്പാസിറ്റർ, സെന്‍സറുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളില്‍ സിര്‍ക്കോണിയ ഉപയോഗിക്കുന്നു. ലോക മാര്‍ക്കറ്റില്‍ സിര്‍ക്കോണിന് ആവശ്യക്കാര്‍ ഏറിവരുന്നതിനിടെയാണ് കമ്പനിയുടെ കെടുകാര്യസ്ഥതയെന്നതും ശ്രദ്ധേയമാണ്. ആസിഫ് എ. പണയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.