നേതൃമാറ്റത്തിന്​ വിശ്വാസികളുടെ സമരം; സുന്നഹദോസ്​ പിരിഞ്ഞു

നേതൃമാറ്റത്തിന് വിശ്വാസികളുടെ സമരം; സുന്നഹദോസ് പിരിഞ്ഞു കോലഞ്ചേരി: നേതൃമാറ്റ ആവശ്യവുമായി ഒരുവിഭാഗം വിശ്വാസികൾ സഭ ആസ്ഥാനത്തെത്തിയതോടെ യാക്കോബായ സഭയുടെ വാർഷിക സുന്നഹദോസ് പാതിവഴിയിൽ അവസാനിപ്പിച്ചു. ബുധനാഴ്ച ആരംഭിച്ച ഇന്ന് അവസാനിക്കേണ്ട ദ്വിദിന വാർഷിക സുന്നഹദോസാണ് രണ്ടുമണിക്കൂർകൊണ്ട് അവസാനിപ്പിച്ചത്. സഭ കേസിലെ തോൽവിക്കും പള്ളികൾ നഷ്ടപ്പെടുന്നതിനും കാരണം നേതൃത്വത്തി​െൻറ വീഴ്ചയാണെന്നും ഇതിന് ഉത്തരവാദികളായവരെ നേതൃത്വത്തിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി മലങ്കരയിലെ വിവിധ ഭദ്രാസനങ്ങളിൽനിന്ന് നൂറോളം വിശ്വാസികൾ രാവിലെതന്നെ പാത്രിയാർക്ക സ​െൻററിലെത്തി. സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, കാതോലിക്കയുടെ സെക്രട്ടറി ഫാ. ഷാനു പൗലോസ് എന്നിവരുൾെപ്പടെയുള്ള പേരുകളാണ് പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞത്. ഇവരെ സ്ഥാനങ്ങളിൽനിന്ന് നീക്കിയെന്ന കൽപന ലഭിക്കാതെ തങ്ങൾ മടങ്ങില്ലെന്ന് പ്രതിഷേധക്കാർ സുന്നഹദോസിനെത്തിയ മെത്രാപ്പോലീത്തമാരെ അറിയിച്ചു. ചർച്ചയിൽ തീരുമാനമാകാതെ വന്നതോടെ സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ മലങ്കര സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചർച്ച ചെയ്ത് ഉച്ചക്ക് രേണ്ടാടെ സുന്നഹദോസ് പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.